dhadha-phalke

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ അമിതാഭ് ബച്ചന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകുന്നു. സ്വർണ താമരയും പത്തുലക്ഷംരൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1969-ൽ 'സാത് ഹിന്ദുസ്ഥാനി'യിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 76-ാം വയസിലും സിനിമയിൽ സജീവം. നാലുതവണ ദേശീയപുരസ്‌കാരം നേടി. രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണും നല്‍കി ആദരിച്ചു. ഫ്രഞ്ച് പരമോന്നത ബഹുമതിയായ ലീജിയൺ ഓഫ് ഓണർ നേടി.

പ്രശസ്ത ഹിന്ദികവി ഡോ. ഹരിവംശറായ് ബച്ചന്റെയും തേജിയുടെയും മകനാണ്. നടി ജയാബച്ചനാണ് ഭാര്യ.

മക്കൾ: ശ്വേതനന്ദ, നടൻ അഭിഷേക് ബച്ചൻ. നടി ഐശ്വര്യ റായിയാണ് മരുമകൾ.