തിരുവനന്തപുരം: ലത്തീൻ അതിരൂപതയിലെ വൈദികൻ റവ. ഫാ. സെബാസ്റ്റ്യൻ സി.പെരേര (94) നിര്യാതനായി. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അന്ത്യകൂദാശകൾ ഇന്ന് വൈകിട്ട് 4 ന് പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ഫൊറാനാ ദേവാലയത്തിൽ നടക്കും .തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ വിവിധ ഇടവകകളിൽ വികാരിയായും തിരുവനന്തപുരം സെന്റ് വിൻസെന്റ് മൈനർ സെമിനാരിയുടെ അധ്യാത്മിക പിതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപതയിലെ വൈദിക ഭവനത്തിൽ വിശ്രമത്തിലായിരുന്നു.