കണ്ണൂർ: ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കാൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സ്ഥാന കൈമാറ്റ ചടങ്ങ് മാത്രമാണ് പ്രോട്ടോക്കാൾ പ്രകാരം ഉണ്ടായിരുന്നത്. ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പല കാര്യങ്ങളും ശരിയായ രീതിയിലായിരുന്നില്ല.
പ്രോട്ടോക്കാൾ ലംഘനം ഇല്ല
ഗവർണറുടെ പരിപാടിയിൽ പ്രോട്ടോക്കാൾ ലംഘനം നടന്നിട്ടില്ല. ഗവർണറുടെ ഓഫീസിൽ അറിയിച്ച പ്രകാരമാണ് പരിപാടി നടത്തിയത്. എം.പിയും മേയറും പങ്കെടുക്കാക്കാത്തതിനാൽ അവരുടെ പേര് മാറ്റി. ഇർഫാൻ ഹബീബിനെ ലിസ്റ്റിൽ ചേർത്തത് ഗവർണറുടെ ഓഫീസിന്റെ അനുമതിയോടെയാണ്.
--ബിജു കണ്ടക്കൈ
സിൻഡിക്കേറ്റ് അംഗം
ഗവർണർ രാഷ്ട്രീയം പറഞ്ഞപ്പോഴാണ് പ്രസംഗം തടസപ്പെടുത്തിയത്. പ്രോട്ടോക്കാൾ ലംഘനം നടന്നിട്ടില്ല. തന്നെ തടസപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്.
ചരിത്ര കോൺഗ്രസ് ചരിത്രകാരന്മാരുടേതാണ്. അവരോടു യോജിപ്പില്ലെങ്കിൽ ഗവർണർ വരാൻ പാടില്ലായിരുന്നു. ഗവർണർ പ്രശ്‌നം വഴിതിരിച്ചു വിടാനാണു ശ്രമിക്കുന്നത്.
-- ഇർഫാൻ ഹബീബ്
ഭരണപദവിക്ക് യോജിക്കാത്തത്
ചരിത്ര കോൺഗ്രസിലെ ഗവർണറുടെ പ്രസംഗം ഭരണഘടനാ പദവിക്ക് ചേരാത്തതാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ രാഷ്ട്രീയം പറയുന്നത് നിർഭാഗ്യകരമാണ്.
രാഷ്ട്രീയ നേതാവിന്റെ ഭാഷയിലാണ് ഗവർണർ സംസാരിച്ചത്.
-- കമൽ
ചലച്ചിത്ര അക്കാഡമി ചെയർമാൻ