shaju
koodathayi murder, kerala police, sahju, crimebranch, payyoli, custody,

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് നാളെ കുറ്റപത്രം സമർപ്പിക്കും.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രമാണിത്. കേസിൽ നാലു പ്രതികളാണുളളത്. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എം.എസ് മാത്യു രണ്ടാം പ്രതിയും താമരശേരിയിലെ സ്വർണ്ണപ്പണിക്കാരനായ പ്രജികുമാർ മൂന്നാം പ്രതിയും സി.പി.എം മുൻ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തിൽ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയത്. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.