പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് പ്രക്ഷോഭകാരികളിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കോടതി ഉത്തരവില്ലാതെ ഒറ്റ പൈസ പോലും യു.പി സർക്കാരിന് നൽകരുതെന്ന് ഉത്തർപ്രദേശിനെ മുസ്ലിങ്ങളോട് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചവർക്കതിരെ നഷ്ടപരിഹാരം ഈടാക്കി സർക്കാർ നടപടി ആരംഭിച്ചതോടെയാണ് മുസ്ലിം ലീഗ് അതിനെതിരെ രംഗത്തിത്തെയത്.
ഒരാളെയും കലാപകാരി എന്ന് പറയാൻ സർക്കാരിന് അധികാരമില്ല. രണ്ടു ഡസനിലധികം ആളുകളെ കൊന്നു തള്ളിയ പൊലീസിനെതിരെ ജൂഡീഷ്യൽ അന്വേഷണം വേണം- ലീഗ് നേതാവ് ബഷീര്‍ അഹമ്മദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ സെക്ഷൻ 144 പ്രഖ്യാപിക്കുകയും പ്രതികാര നടപടി പോലുള്ള പ്രസ്ഥാവനകൾനടത്തി പൊലീസിനെ ഇളക്കി വിടുകയും ചെയ്യുന്നത് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണെന്നും മുസ്‍ലിം ലീഗ് കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമാധാനത്തോടെ പ്രക്ഷോപം തുടർന്നു പോകാനാണ് തീരുമാനം മുസ്ലിം ലീഗ് വ്യക്തമാക്കി..