മാലി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകളിൽഅപേക്ഷിക്കാം. ഒഡെപെക് സ്കൈപ്പ് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത്.രജിസ്ട്രേഡ് നഴ്സ്, ക്ളിനിക്കൽ നഴ്സ്, നഴ്സ് (ഡയാലിസിസ്) സ്പെഷ്യലിസ്റ്റ്, നഴ്സ് (മിഡ് വൈഫ്) സ്പെഷ്യലിസ്റ്റ്, നഴ്സ് (ആക്സിഡന്റ് ആൻഡ് ട്രോമ), സ്പെഷ്യൽ നഴ്സ് (ഐ.സി.യു /സി.സി.യു), സ്പെഷ്യലിസ്റ്റ് നഴ്സ് ( ഒ.ടി), സ്പെഷ്യലിസ്റ്ര് നഴ്സ് (ഐസൊലേഷൻ), സ്പെഷ്യലിസ്റ്റ് നഴ്സ് (അതർ) സ്പെഷ്യലിസ്റ്ര് എന്നിങ്ങനെയാണ് തസ്തികകൾ. ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള യോഗ്യതയും മറ്ര് വിവരങ്ങളും: രജിസ്ട്രേഡ് നഴ്സ്: ഡിപ്ളോമ / നഴ്സിംഗിൽ ബിരുദം മാലിദീപ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ചത്. 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്കോർ: 5.5 ആണ് യോഗ്യത.ക്ളിനിക്കൽ നഴ്സ്: നഴ്സിംഗ് ബിരുദാനന്തര ബിരുദം , മാലി ദ്വീപ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ചത്. 50 ബെഡ്കപ്പാസിറ്റിയുള്ള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്കോർ: 5.5. നഴ്സ് സ്പെഷ്യലിസ്റ്റ്: നഴ്സിംഗ് ബിരുദാനന്തര ബിരുദം, മാലിദ്വീപ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ചത്(ആറുമാസത്തിൽ കുറയാത്ത നഴ്സിംഗ് സ്പെഷ്യാലിറ്റി കോഴ്സ് /ട്രെയിനിംഗ് പ്രോഗ്രാം) .
50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്കോർ: 5.5.
മാലിദ്വീപ് നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ ആറുമാസത്തേക്ക് പ്രൊവിഷണൽ രജിസ്ട്രേഷൻ നടത്തും. സ്ക്രീനിംഗ് ടെസ്റ്റ് കഴിയുമ്പോൾ മാത്രമേ യഥാർത്ഥ രജിസ്ട്രേഷൻ ലഭിക്കുകയുള്ളു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും: രജിസ്ട്രേഡ് നഴ്സ്: MVR 9060 ($587.55) സർവീസ് അലവൻസ്: MVR 120 per day (120 x 30 = 3600)MVR 12660 ($821)
(INR 58065). നഴ്സ് സ്പെഷ്യലിസ്റ്റ്: MVR 10940 ($709.46) സർവീസ് അലവൻസ്: MVR 235 per day (235 x 30 = 7050) MVR 17990 ($1166.66) (INR 82511.45). ക്ളിനിക്കൽ നഴ്സ്: MVR 10940 ($709.46) MVR 188 per day (188 x 30 = 5640) MVR 16580 ($1075.22) (INR 76044.46). അപേക്ഷകർ admin@odepc.in എന്ന ഇമെയിലിലേക്ക് ബയോഡേറ്റ അയക്കണം. ജനുവരി 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: odepc.kerala.gov.in/
വാൾമാർട്ട്
യുഎസിലെ വാൾമാർട്ടിൽ നിരവധി തൊഴിലവസരങ്ങൾ.സീനിയർ പ്രോഡക്ട് മാനേജർ, ബാങ്ക് റൂം സ്റ്റോക്കർ ആൻഡ് റിസീവിംഗ് അസോസിയേറ്റ്സ്, സെയിൽസ് അസോസിയേറ്റ്, ഫ്രെഷ് ഫുഡ് അസോസിയേറ്ര്,സ്പെഷ്യലൈസ്ഡ് റോൾസ്, റീമോഡെൽ അസോസിയേറ്റ്, അസോസിയേറ്റ് ഡെലിവറി ഡ്രൈവർ, കാഷ്യർ, കാർട്ട് അറ്റന്റർ, ഡിപ്പാർട്ടുമെന്റ് മാനേജർ, അസോസിയേറ്റ് ഡെലിവറി ഡ്രൈവർ, ഫ്രഷ് ഫുഡ് അസോസിയേറ്റ്,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careers.walmart.com. വിശദവിവരങ്ങൾക്ക്: jobhikes.com
എ.ബി.ബി കമ്പനി
അബ്ദുല്ല അബ്ദുൽഖാനി ആൻഡ് ബ്രോസ് കമ്പനി(ഓട്ടോമേഷൻ കമ്പനി)യിൽ പ്രോഡക്ട് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, ഓർഡർ ഹാൻഡ്ലിംഗ് സ്പെഷ്യലിസ്റ്റ്, തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: new.abb.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
ഡി.എച്ച്.എൽ എക്സ്പ്രസ്
യുഎഇ, ഖത്തർ, ബഹ്റൈൻ, സിംഗപ്പൂർ , മലേഷ്യ, എന്നിവിടങ്ങളിലേക്ക് ഡിഎച്ച്എൽ എക്സ്പ്രസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ റിലേഷൻ സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് കോഡിനേറ്റർ, പർച്ചേസ് കോഡിനേറ്റർ, കേഡറ്റ് പൈലറ്റ്, കസ്റ്റമർ എൻക്വയറി അഡ്വൈസർ, കീ അക്കൗണ്ട് പ്രൈസിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ ബിസിനസ് പാർട്ണർ, ഓഡിറ്റ് മാനേജർ, സെയിൽസ് അനലിസ്റ്റ് , ക്രെഡിറ്റ് കൺട്രോൾ ഓഫീസർ, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ നെറ്റ്വർക്ക് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, സോഫ്റ്റ്വെയർ ടെസ്റ്റർ, അസോസിയേറ്റ് ടെസ്റ്റർ, സീനിയർ പ്രോജക്ട് മാനേജർ, ഗ്രാജുവേറ്റ് ട്രെയിനി, സീനിയർ പ്രോജക്ട് മാനേജർ, സീനിയർ സിസ്റ്റം സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.dhl.co.in › express. വിശദവിവരങ്ങൾക്ക്: jobsatqatar.com
അഡിഡാസ്
ലോകോത്തര ബ്രാൻഡഡ് കമ്പനിയായ അഡിഡാസിന്റെ ഷോറൂമുകളിൽ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യോഗ്യത : പത്താംക്ലാസ്/ പ്ലസ് ടു. ജർമ്മനി, മലേഷ്യ, കാനഡ, ആസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയമനം. ഡയറക്ടർ ഒഫ് പ്ളാറ്റ്ഫോം എൻജിനീയറിംഗ്, സീനിയർ സൊല്യൂഷൻ ആർക്കിടെക്ട്, സീനിയർ ഡയറക്ടർ ഡാറ്റ ആൻഡ് അനലിറ്റിക്സ് , ഡിസൈനർ മെറ്റീരിയൽസ്, സീനിയർ പ്രോഡക്ട് ഓണർ, സീനിയർ പ്രോജക്ട് മാനേജർ, മാനേജർ ഡിമാൻഡ് പ്ളാനിംഗ്, സീനിയർ മാനേജർ വർക്ക് ഫോഴ്സ് സ്ട്രാറ്റജി, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സ്റ്രോക്ക് റൂം സ്പെഷ്യലിസ്റ്ര്, സീനിയർ മാനേജർ, സീനിയർ ഡയറക്ടർ, റിട്ടെയിൽ അസോസിയേറ്റ്, സ്റ്റോർ സപ്പോർട്ട് അസിസ്റ്റന്റ്, ഐടി ഇൻഫ്രാസ്ട്രക്ചർ അസോസിയേറ്റ്, അക്കൗണ്ടിംഗ് അസോസിയേറ്റ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോർട്സ് മാർക്കറ്റിംഗ് മാനേജർ, കസ്റ്റമർ സർവീസ് അക്കൗണ്ട് കോഡിനേറ്റർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ് , അനലിസ്റ്റ്, മാനേജർ, പാർട്ണർ പ്രോഗ്രാം, ഇൻവെന്ററി കൺട്രോൾ അസോസിയേറ്റ്, മാർക്കറ്റിംഗ് ഓപ്പറേഷൻ അസോസിയേറ്ര്, തുടങ്ങിയ ഒഴിവുകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: /careers.adidas-group.com . വിശദവിവരങ്ങൾക്ക്:jobatcanada.com
കനേഡിയൻ നാഷണൽ റെയിൽവേ
കനേഡിയൻ നാഷണൽ റെയിൽവേ വർഷാവസാന നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചൂ, പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം. റെയിൽ ട്രാഫിക് കൺട്രോളർ, ബൈലിങ്ക്വൽ ക്രൂ ഡിസ്പ്പാച്ചർ, ബൈലിങ്ക്വൽ റെയിൽ ട്രാഫിക് കൺട്രോളർ, അക്കൗണ്ടിംഗ് ഇന്റേൻഷിപ്പ്, അസിസ്റ്റന്റ് ട്രാക്ക് സൂപ്പർവൈസർ, ക്രൂ ഡിസ്പ്പാച്ചർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.cn.ca/en.. വിശദവിവരങ്ങൾക്ക്:jobatcanada.com
ക്രൗൺപ്ളാസ
ദുബായിലെ ക്രൗൺപ്ളാസയിൽ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.ഡയറക്ടർ ഒഫ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, എച്ച് ആർ ആൻഡ് ട്രെയിനിംഗ് മാനേജർ, കൊമിസ് ഷെഫ്, റസ്റ്രോറന്റ് ആനഡ് ബാർ മാർക്കറ്രിംഗ് സ്പെഷ്യലിസ്റ്റ്, റിസർവേഷൻ സെയിൽസ് ഏജന്റ്, അസിസ്റ്റന്റ് മാനേജർ, ഹൗസ് കീപ്പിംഗ് കോഡിനേറ്റർ, ബിവറേജ് കോഡിനേറ്റർ, മാർക്കറ്റിംഗ് മാനേജർ, ബിവറേജ് കോഡിനേറ്രർ,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: careersearch.ihg.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
അൽഫൂട്ടൈം മോട്ടോർസ്
യു.എ.ഇയിലെ അൽഫൂട്ടൈം മോട്ടോർസ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ്/സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാർഡിയോളജിസ്റ്ര് , ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, ഇഎൻടി സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.alfuttaim.com. വിശദവിവരങ്ങൾക്ക്: jobsatqatar.com.
സിംഗപ്പൂർ പെട്രോളിയം കമ്പനി
സിംഗപ്പൂർ പെട്രോളിയം കമ്പനിയിൽ മാർക്കറ്റ് റിസ്ക്ക് എക്സിക്യൂട്ടീവ്, ലീഗൽ എക്സിക്യൂട്ടീവ് , ലീഗൽ കൗൺസിൽ, സെറ്രിൽമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ട്രേഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്.കമ്പനിവെബ്സൈറ്റ്: www.spc.com.sg. വിശദവിവരങ്ങൾക്ക്: jobatcanada.com
സ്റ്റാർബർക്സ്
ദുബായിലെ സ്റ്റാർബർക്സ് സോഷ്യൽമീഡിയ മാനേജർ, കോഫീ ടെക്നീഷ്യൻ, നാഷണൽ അക്കൗണ്ട്സ് മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: new.abb.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
ദുബായ് എക്സ്പോ 2020
ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന അന്തർദേശീയ എക്സിബിഷൻ എക്സ്പോ 2020ൽ തൊഴിലവസരങ്ങൾ. സീനിയർ മാനേജർ - ഗസ്റ്റ് സർവീസ്, സീനിയർ മാനേജർ ഫിനാൻഷ്യൽ പ്ളാനിംഗ്, അസിസ്റ്റന്റ് മാനേജർ- അനലിറ്റിക്സ്, അസിസ്റ്റന്റ് ബയർ, അസോസിയേറ്റ് പ്രൊക്യുർമെന്റ്, ഗസ്റ്റ് സർവീസ് അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, മാനേജർ ടെക്നിക്കൽ സർവീസ്, തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com/. വിശദവിവരങ്ങൾക്ക്: jobsatqatar.com
ദുബായ് മെട്രോ
ദുബായ് മെട്രോയിൽ അഡ്മിനിസ്ട്രേറ്റീവ് എയ്ഡ്( വർക്കേഴ്സ് കോമ്പൻസേഷൻ ക്ളെയിം), അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ് (കൺട്രി വൈഡ് പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ്), ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, ഫെസിലിറ്റീസ് മെയിന്റനൻസ്, ബഡ്ജറ്റ് ഡയറക്ടർ, കോസ്റ്റ് എസ്റ്റിമേറ്രീംഗ് ഡയറക്ടർ, എൻജിനീയറിംഗ് ഡയറക്ടർ (ജിയോ ടെക്നിക്കൽ ) തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: dubaimetro.eu
. വിശദവിവരങ്ങൾക്ക്:omanjobvacancy.com.
ഫ്ളോർ കോർപ്പറേഷൻ
ഫ്ളോർ കോർപ്പറേഷൻ യു.എസ്.എ, യു.കെ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കൺസ്ട്രക്ഷൻ എൻജിനിയർ, സെക്യൂരിറ്റി മോണിറ്റർ, സ്പെഷ്യാലിറ്റി എൻജിനിയർ, പ്രോപ്പോസൽ റൈറ്റർ, ടെക്നീഷ്യൻ, എസ്റ്റിമേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ഇന്റർനാഷണൽ ബെനിഫിറ്റ് മാനേജർ, കൺസ്ട്രക്ഷൻ സപ്പോർട്ട് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഫെസിലിറ്റീസ് മാനേജർ, ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയർ, കൺട്രോൾ സിസ്റ്റം ലീഡ്, സപ്ളൈ ചെയിൻ മാനേജർ, അഡ്മിനിസ്ട്രേറ്റർ, ജിയോടെക്നിക്കൽ എൻജിനിയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനിയർ ഡോക്യുമെന്റ് കൺട്രോളർ, പ്രോജക്ട് മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.fluor.com വിശദവിവരങ്ങൾക്ക്: obatcanada.com
സിംഗ്ടെൽ
സിംഗപ്പൂരിലെ സിംഗ്ടെല്ലിൽ നിരവധി ഒഴിവുകൾ.ഗ്രൂപ്പ് ഡിജിറ്റൽ ഓഫീസ്- സീനിയർ മാനേജർ, പ്രോഗ്രാം ഡെലിവറി കോച്ച്, ഐസിടി സെയിൽസ് മാനേജർ, ക്ളൗഡ് ഡെവലപ് എൻജിനീയർ, ഐസിടി സെയിൽസ് മാനേജർ, സോഫ്റ്ര്വെയർ എൻജിനീയർ, ടൂൾസ് ആൻഡ് ഇന്റഗ്രേഷൻ എൻജിനീയർ, സീനിയർ ജാവ ഡെവലപ്പർ, ഇന്റർനാഷണൽ ഗ്രൂപ്പ് - സീനിയർ ബിസിനസ് മാനേജർ, ഡെവലൊപ്ഡ് എൻജനീയർ, സീനിയർ കൺസൾട്ടന്റ്, ഐടി സെക്യൂരിറ്റി എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.singtel.com. വിശദവിവരങ്ങൾക്ക്:jobatcanada.com