ആയുർവേദത്തിൽ മഹനീയസ്ഥാനമുള്ള ഔഷധമാണ് അശ്വഗന്ധ. രോഗങ്ങൾ ശമിപ്പിക്കാൻ കഴിവുണ്ട്. പുറമേ മികച്ച രോഗപ്രതിരോധശേഷിയും നേടാം. ഫാറ്റിലിവർ ഉൾപ്പടെ കരൾ രോഗങ്ങൾക്ക് പ്രതിവിധിയും പ്രതിരോധവുമാണിത്. ഹൃദയാരോഗ്യം സംരക്ഷിക്കും. ഇതിന്റെ ആന്റിഇൻഫമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയും. മാനസിക സമ്മർദ്ദം , വിഷാദം, ഉത്കണ്ഠ എന്നിവയെ പ്രതിരോധിക്കാൻ അശ്വഗന്ധ ചേർത്ത് തയാറാക്കിയ ചായ ഉത്തമമാണ്.
ഇതിന്റ വേര് സ്ഥിരമായി പാലിൽ ചേർത്തു കഴിയ്ക്കുന്നത് തൈറോയ്ഡ് ഹോർമോൺ ഉത്പാദനം ശരിയായ വിധത്തിലാക്കും. ശരീരത്തിലെ ശ്വേതാണുക്കൾ, രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവയുടെ ബാലൻസ് കൃത്യമാക്കും. മസിലുകളെ ശക്തിപ്പെടുത്തും. വയർ, മൂത്രാശയം, ശ്വാസകോശം എന്നിവിടങ്ങളിലെ അണുബാധകളെ പ്രതിരോധിക്കും . രാത്രിയിൽ പാലിൽ കലർത്തി കുടിയ്ക്കുന്നതു മികച്ച ഉറക്കം നൽകും. ശരീരത്തിന്റെ വിളർച്ച അകറ്റാനും ഉത്തമമാണ്. അഡ്രിനാലിൻ പ്രവർത്തനങ്ങളെ നേർരേഖയിലാക്കുന്നതിന് പുറമേ ക്ഷീണവും തളർച്ചയും ഇല്ലാതാക്കി ഉന്മേഷം നൽകും .