മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യാപാര മേഖലയിൽ പുരോഗതി. കലോചിതമായ പരിഷ്കാരങ്ങൾ. പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യുക്തമായ തീരുമാനങ്ങൾ എടുക്കും. മാന്യമായ പെരുമാറ്റ രീതിയുണ്ടാകും. സർവകാര്യ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദ്യാർത്ഥികൾക്ക് ഉത്സാഹം. ദേവാലയ ദർശനം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ബൃഹൃത്തായ പദ്ധതികൾ. വിദഗ്ദ്ധ നിർദ്ദേശങ്ങൾ ഉപകരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വൈവിധ്യമായ പ്രവർത്തനങ്ങൾ. സ്വയംപര്യാപ്തത ആർജിക്കും. ജീവിത നിലവാരം മെച്ചപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദൗത്യങ്ങൾ പൂർത്തീകരിക്കും. മനസംതൃപ്തിയുണ്ടാകും. അപ്രധാനമായ കാര്യങ്ങൾ ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ആത്മാഭിമാനം വർദ്ധിക്കും. പൂർവിക സ്വത്ത് ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിയമസഹായം കിട്ടും. പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. ഉയർച്ചയിൽ അഭിമാനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനാവശ്യമായ സംസാരം ഉപേക്ഷിക്കും. അബദ്ധധാരണങ്ങൾ ഒഴിവാകും. സാഹചര്യങ്ങളെ അതിജീവിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
സൗഹൃദസംഭാഷണങ്ങൾ. അബദ്ധ ധാരണകൾ ഒഴിവാകും. നീതിയുക്തമായ പ്രവർത്തനങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കും. അനുകൂല സാഹചര്യങ്ങൾ. വ്യത്യസ്തമായ ആവിഷ്കരണശൈലി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അവിസ്മരണീയ നേട്ടം. സഹപ്രവർത്തകരുടെ സഹകരണം. അവസരങ്ങൾ പ്രയോജനപ്പെടും