accident

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വെമ്പായത്തിന് സമീപം പെരുങ്കുഴിയിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെടുമങ്ങാട് ആനാട് വേങ്കവിള നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരിച്ചത്.

മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചുമാണ് മരണപ്പെട്ടത്. മനുവിന്റെ അമ്മയെ കാണാനായി പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.