accident

നോയിഡ: കാർ കനാലിലേക്ക് തെന്നി വീണു രണ്ടു കുട്ടികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മൂടൽ മഞ്ഞാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം. മാരുതി എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് യാത്രക്കാർ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കനത്ത മൂടൽ മഞ്ഞിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് വീഴുകയായിരുന്നു. മൂടൽ മഞ്ഞിൽ കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണം. എർട്ടിഗയ്ക്കൊപ്പം മറ്റൊരു കാർ കൂടെ ഉണ്ടായിരുന്നു, എല്ലാവരും ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു. അപകടവുമായി ബന്ധപ്പെട്ടു തുടർ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.