2019ലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിയുടെ സംവിധാനവും മോഹൻലാലിന്റെ അഭിനയം കൂടിയായപ്പോൾ സിനിമ തീയേറ്ററിൽ സൂപ്പർഹിറ്റായി. പ്രേക്ഷകരെ ആവേശത്തിലാക്കി ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായി.
ലൂസിഫറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതോടെ ആരാധകർക്ക് പിന്നെ അറിയേണ്ടിയിരുന്നത് ചിത്രം എന്ന് തീയേറ്ററുകളിലെത്തുമെന്നാണ്. ഗതികെട്ട് ഒരു പ്രേക്ഷകൻ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ എത്രയും പെട്ടെന്ന് സിനിമ തന്നില്ലെങ്കിൽ കാല് പിടിക്കുമെന്ന് വരെ കമന്റിട്ടു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സിനിമയുടെ ചീത്രീകരണം എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുരളി ഗോപി.
'ലൂസിഫർ 2ന് മുമ്പ് ഞാൻ വേറൊരു പ്രൊജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫർ 2. 2021അവസാനത്തോടെ ചിത്രീകരണം തുടങ്ങും'-മുരളി ഗോപി പറഞ്ഞു.