1. നാവികസേനയില്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് നിരോധനം. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ആണ് നിരോധനം. യുദ്ധ കപ്പലുകള്‍ക്ക് ഉള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ ചോര്‍ന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നാവിക സേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവിക സേന ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് നല്‍കിയത് എന്ന് കണ്ടെത്തി ഇരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് നാവികസേനയുടെ നിര്‍ണായക നീക്കം. നാവിക സേനയിലെ ചാര വൃത്തി ദേശിയ അന്വേഷണ ഏജന്‍സി ആയ എന്‍.ഐ.എ അന്വേഷിക്കാനും തീരുമാനമായി
2. ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുന്നു. ഇന്ന് കുറഞ്ഞ താപ നില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . മൂടല്‍മഞ്ഞ് കനത്തതോടെ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തിവച്ചു. കാഴ്ച പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. തുടര്‍ച്ചയായ 17 ദിവസമായി ഡല്‍ഹിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില
3.ചൊവ്വാഴ്ച മുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന മേഖലകളില്‍ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കൂടി എത്തിയാല്‍ തണുപ്പിന്റെ കാഠിന്യം ഇനിയും വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്. അതിശൈത്യം കാരണം ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുകയാണ്. ശൈത്യം കനത്ത പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. മൂടല്‍ മഞ്ഞിനിടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആയിരുന്നു അപകടം
4. നിര്‍ഭയ ദിനാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തില്‍ വന്‍ പങ്കാളിത്തം. ഇന്നലെ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പൊതുഇടം എന്റേതും എന്ന രാത്രി നടത്തം നടന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. പൊതുഇടം എന്റേതും എന്ന സന്ദേശം എല്ലാവരിലും എത്തിക്കുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാനത്ത് നൂറിലധികം സ്ഥലങ്ങളില്‍ ആയിരുന്നു രാത്രിനടത്തം സംഘടിപ്പിച്ചത്. തെരുവില്‍ പാട്ടും നൃത്തവും കലാ പരിപാടികളുമായി രാത്രി ആഘോഷമാക്കുക ആയിരുന്നു സ്ത്രീകള്‍. നിര്‍ഭയയുടെ ഓര്‍മയില്‍ എല്ലാ കേന്ദ്രങ്ങളിലും മെഴുകുതിരി ജ്വാലകള്‍ കൊളുത്തി
5. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും ആയിരുന്നു ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത്. ഒറ്റ ദിവസം കൊണ്ടുള്ള മാറ്റമല്ല ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. രാത്രി കാലങ്ങളില്‍ റോഡിലേക്ക് ഇറങ്ങുന്നതോടെ സ്ത്രീകള്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ ഐ.എ.എസ് പറഞ്ഞു.
6. സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന . പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയും ആണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയും ആണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് ആണ് ഇന്ധനവില ഇന്നോടെ എത്തി ഇരിക്കുന്നത്. കഴിഞ്ഞ 15 ദിവസത്തിന് ഇടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരു രൂപ 83 പൈസയും ഉയര്‍ന്നു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് ആണ് രാജ്യത്തെ ഇന്ധനവില ഉയരാന്‍ ഇയടാക്കുന്നത്. ആഗോള വിപണിയില്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധവില ഉയരാന്‍ ഇടയാക്കുന്നുണ്ട്.
7. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കാബിനെറ്റ് വിപുലീകരണം ഇന്ന് . എന്‍.സി.പിയില്‍ തിരികെയെത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രി ആകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് പന്ത്രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കും. നിലവില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് പുറമെ ആറ് ക്യാബിനെറ്റ് മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിലുള്ളത്. ഇന്നോടെ 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരില്‍ ഉണ്ടാകുമെന്നാണ് സഖ്യം തീരുമാനം എടുത്തിരുന്നത്
8. ശിവസേനക്ക് പതിനഞ്ച് മന്ത്രിമാരും എന്‍.സി.പിക്ക് 14 ഉം കോണ്‍ഗ്രസിന് 12 മന്ത്രിമാരും എന്ന ഫോര്‍മുലയാണ് നേരത്തെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ അശോക് ചവാന്‍, പൃഥിരാജ് ചവാന്‍ എന്നിവരുടെ സ്ഥാനങ്ങളും കോണ്‍ഗ്രസിന് തീരുമാനിക്കേണ്ടത് ഉണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബാലാസാഹിബ് തോറാട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. അതിനാല്‍ പൃഥിരാജ് ചവാന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ലഭിക്കും എന്നാണ് സൂചനകള്‍.