lion

കടുവയെ അക്രമിക്കാനെത്തിയ സിംഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദയാണ് കഴിഞ്ഞ ദിവസം വീഡിയോ ട്വീറ്റ് ചെയ്തത്.

24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിശ്രമിക്കുന്ന ഒരു കടുവയ്ക്കരികിലേക്ക് സിംഹം വരുന്നത് കാണാം. ശേഷം കടുവയുടെ കഴുത്തിൽ കടിച്ച ശേഷം കൈകൊണ്ട് അടിച്ചു. ഉടൻ തന്നെ കടുവ തിരിച്ചടിക്കുന്നതും, പേടിച്ച് സിംഹം പിന്മാറുന്നതും വീഡിയോയിൽ വ്യക്തമാണ്. സിംഹം അക്രമിച്ചപ്പോൾ ഒരു ബോക്‌സറെ പോലെയാണ് കടുവ തിരിച്ചടിക്കുന്നത്.

When it comes to paw & claw striking, a tiger acts like a boxer. This lion realised it in a hard way. Swipe of a tiger paw is powerful enough to smash a cow’s skull. Watch the poor lion in slow motion pic.twitter.com/WlgvsaI73k

— Susanta Nanda IFS (@susantananda3) December 29, 2019


ഇതിനോടകം തന്നെ 13,000 പേർ വീഡിയോ കണ്ടു. കടുവയും സിംഹവും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് രസകരമായ അഭിപ്രായങ്ങളാണ് നെറ്റിസൺസ് പങ്കുവയ്ക്കുന്നത്. കടുവയുടെ കരുത്തിനെ അഭിനന്ദിച്ചാണ് മിക്ക കമന്റുകളും വരുന്നത്.