മലയാളിയല്ലെങ്കിലും നീന,​ ഡ്രൈവിംഗ് ലൈസൻസ്, കുട്ടനാടൻ ബ്ലോഗ്,പുള്ളിക്കാരൻ സ്റ്റാറാ എന്നിങ്ങനെയുള്ള സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ദീപ്തി സതി. ഡ്രൈവിംഗ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ദീപ്തി സതി എത്തിയത്.

deepti-sathy-prithviraj

പൃഥ്വിരാജുമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ച് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ദീപ്തി സതി. 'ഇന്റർവെല്ലിന് ശേഷമുള്ള ഒരു സീനാണ് ആദ്യം ചെയ്തത്. ഒരു ഇമോഷണൽ ഷോട്ടായിരുന്നു അത്. ഹരീന്ദ്രന്റെ ജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റാണ്. ഇമോഷൻസ് വരേണ്ടയൊരു സീൻ. ഞാനാണെങ്കിൽ നെർവസായിരുന്നു. എന്നാൽ പൃഥ്വി സാർ എന്നെ കംഫർട്ടാക്കി. അദ്ദേഹം പറഞ്ഞു ഡയലോഗ് തെറ്റുന്നുണ്ടെങ്കിൽ കുഴപ്പമില്ല.ആ ഫീലാണ് പ്രധാനമെന്ന്. പൃഥ്വി സാറിനൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമാണ്'- താരം പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടിനെക്കുറിച്ചും ദീപ്തി സതി മനസ് തുറന്നു. 'നീന' ചെയ്ത സമയത്താണ് സുരാജിനെ പരിചയപ്പെട്ടതെന്ന് താരം പറയുന്നു. നല്ല അഭിനേതാവാണ് എന്ന് പോലെ നല്ല വ്യക്തികൂടിയാണ് സുരാജ് വെഞ്ഞാറമൂടെന്നും നടി വ്യക്തമാക്കി.