governor-

കൊച്ചി ; പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഗവർമർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരിക്കുന്ന പദവി മറക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. ഗവർണർ ഔചിത്യത്തോടെ പെരുമാറണമെന്നും ചെന്നിത്തല വ്യക്തമാക്കി..

പാർലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാട് ശരിയല്ല. കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ചരിത്രകോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടില്ലെന്നും ഇർഫാൻ ഹബീബിനെപ്പോലെ പ്രായമായ ആൾ ഗവർണറെ എന്തുചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

കണ്ണൂരിലെ പൊലീസ് നടപടി ശരിയായില്ലെന്നും പിണറായി അമിത് ഷായെപ്പോലെ ആകരുതെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.