തിരുവനന്തപുരം: ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോർട്ട്. മണിയുടെ മരണം കരൾ രോഗം മൂലമാകാണെന്നെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർച്ചയായ മദ്യപാനം കരൾ രോഗത്തിന് കാരണമായി. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പോണ്ടിച്ചേരിയിലെ ജിപ്മെറിയെ വിദഗ്ദസംഘമാണ് സി.ബി.ഐക്ക് റിപ്പോർട്ട് നൽകിയത്.