കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപദാർത്ഥമാണോ പശുവിന്റെ പാൽ. പോഷക സമൃദ്ധമായ പാൽ കുട്ടിക്കാത്ത കുട്ടികളും ഇപ്പോൾ കുറവാണ്. എന്നാൽ ചില കുട്ടികൾക്ക് പാൽ അലർജിയായി കണ്ടുവരാറുണ്ട്. ഇതിനെ കുറിച്ചുള്ള പുതിയ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പശുവിന്റെ പാൽ അലർജിയുള്ള കുട്ടികളുടെ ശരീരത്തിന് വരുത്തുന്ന മാറ്റമാണ് ഗവേഷകർ കണ്ടെത്തിയത്.
പശുവിൻ പാലിനോട് അലർജിയുള്ള കുട്ടികൾക്ക് അവരുടെ വളർച്ചാശേഷിയുടെ പൂർണതയിൽ എത്താനാകില്ലെന്നും കുട്ടികളുടെ ഉയരത്തെയും ശരീരഭാരത്തെയും ഇവ നിയന്ത്രിക്കുമെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. ഗവേഷണത്തിൽ പങ്കെടുത്ത 13ൽ ഒരു കുട്ടിക്കുവീതം വിവിധ ഭക്ഷണ സാധനങ്ങളോട് അലർജിയുളളതായി കണ്ടെത്തിയെന്നും പലർക്കും പാൽ, മുട്ട, കക്കയിറച്ചി തുടങ്ങിയവയോടാണ് അലർജിയെന്നും പഠനത്തിലൂടെ വെളിപ്പെടുത്തി.
അലർജിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശരീരത്തിന് ഹാനികരമായതിനാൽ അത് മാറ്റിനിർത്തുന്നു. അതേസമയം ഇത് അവരുടെ വളർച്ചയെ ബാധിക്കുന്നു. പശുവിൻ പാലിനോട് അലർജിയുള്ള ആസ്മ പോലുള്ള രോഗാവസ്ഥകളും കാണപ്പെടാറുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.