kejriwal

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ആം ആദ്മി പാർട്ടി നേതാവ് ബി.ജെ.പിയിൽ ചേർന്നു.. ഡൽഹിയിലെ ദളിത് നേതാക്കളിൽ പ്രമുഖനായ ഗുഗൻ സിംഗാണ് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്ന് എ.എ.പി സ്ഥാനാർത്ഥിയായി മത്സരിച്ച നേതാവാണ് ഗുഗൻ സിംഗ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിദ്ധ്യത്തിൽ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിയിൽ നിന്നാണ് ഗുഗൻ സിംഗ് അംഗത്വം സ്വീകരിച്ചത്. 2012ൽ ബാവന മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എയായിരുന്നു ഗുഗൻ സിംഗ്. 2015ൽ എ.എ.പി സ്ഥാനാർത്ഥിയോട് തോറ്റു. 2017ൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് എ.എ.പിയിൽ ചേർന്നു. ആപ് തനിക്ക് അർഹിച്ച പ്രാധാന്യം നൽകുന്നില്ലെന്നും ആരും പരിഗണിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗുഗൻ സിംഗ് ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയത്. രണ്ടര വർഷം താൻ സഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.