cctv

വീട്ടിൽ സുരക്ഷയ്ക്കായി പരലും ഇന്ന് സി.സി ടിവി സ്ഥാപിക്കാറുണ്ട്. സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാരും ഇന്ന് സിസി ടിവി കാമറകളെ ആശ്രിക്കാറുണ്ട്. എന്നാൽ ഇത്തരം കാമറകൾ വീട്ടുകാർക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വീട്ടിലെ സിസിടിവി കാമറ കാരണം അപമാനം നേരിട്ടവരിൽ അവസാനത്തെ താരമാണ് വിയറ്റ്നാമിലെ ഗായികയായ വാൻ മൈ ഹുവാംഗ്.ഗായികയുടെ വീട്ടിലെ സി.സി ടിവി കാമറകളിലെ ദൃശ്യങ്ങൾ ചോർത്തി സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഹാക്കർ.

വസ്ത്രങ്ങൾ മാറുന്ന ക്ലിപ്പ് മുതൽ പങ്കാളിയുമായുള്ള രഹസ്യ നിമിഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും വരെ വിവിധ ഗ്രൂപ്പുകളിലൂടെ ഹാക്കർ പുറത്തുവിട്ടിരുന്നു. ഏകദശം 17 വയസ് പ്രായമുള്ള ഹാക്കർ പൊലീസിന് മുന്നിൽ കീഴടങ്ങിയെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായികയുടെ വീട്ടിലെ കാമറയിലെ ദൃശ്യങ്ങൾ വിയറ്റ്നാമിലെ സോഷ്യൽമീഡിയകളിൽ ട്രന്റിംഗായിരുന്നു. വസ്ത്രങ്ങൾ മാറുന്നത് മുതലുള്ള ദൈനംദിന പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എക്‌സ്‌ട്രാക്റ്റു ചെയ്‌ത് ഹാക്കർ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ, ഹാക്കറായ കൗമാരക്കാരന് ഗായികയുടെ വീട്ടിലെ ക്യാമറ സിസ്റ്റത്തിലേക്ക് എങ്ങനെ കടക്കാൻ കഴിഞ്ഞുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. വിയറ്റ്നാമിലെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റ് വ്യക്തികളുടെ വിഡിയോകളോ സെൻസിറ്റീവ് ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 10 മുതൽ 15 വർഷം വരെ തടവ് ലഭിക്കും