ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദില്ലി ലോക് കല്ല്യാൺ മാർഗിലെ വീട്ടിൽ തീപിടിത്തം. വൈകീട്ട് ഏഴേ മുപ്പതിനാണ് തീപിടിത്തം ഉണ്ടായത്. 9 യൂണിറ്റ് അഗ്നിശമന സേനയെത്തിയെത്തിയാണ് തീയണച്ചത്. ഷോട്സ് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ചെറിയ തരത്തിലുള്ള തീപിടിത്തമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രിയുടെ വസതിയിലല്ല, എസ്.പി.ജി റിസപ്ഷൻ ഏരിയയിലാണ് സംഭവവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററിലൂടെ അറിയിച്ചു.
There was a minor fire at 9, Lok Kalyan Marg caused by a short circuit. This was not in PM’s residential or office area but in the SPG reception area of the LKM complex.
— PMO India (@PMOIndia) December 30, 2019
The fire is very much under control now.