governor-

തിരുവനന്തപുരം: ചരിത്ര കോൺഗ്രസിർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരൻ എം.ജി.എസ് നാരായണൻ. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് ഭരണഘടനാ വിമർശനം നടത്തിയതിന് മറുപടിയായാണ് തനിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗത്തിന് പുറത്ത് നിന്ന് മറുപടി പറയേണ്ടി വന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. പ്ലക്കാർഡുകളും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നു. പ്രതിഷേധം ആസൂത്രിതമാണ് എന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മുഖത്ത് നോക്കി ചോദ്യങ്ങൾ ചോദിച്ചാൽ മൗനിയായിരിക്കാൻ തനിക്ക് കഴിയില്ലെന്നും, നിയമത്തെ എതിർത്താൽ അതിനെ സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ പ്രസംഗം തടസപ്പെടുത്തുകയും, സെക്യൂരിറ്റിയെ തള്ളിമാറ്റുകയും ചെയ്ത ഇർഫാൻ ഹബീബിനെതിരെ ഗവർണർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.