ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ലവിർപൂളിനും മാഞ്ചസ്റ്രർ സിറ്രിക്കും വിജയം.
ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ വൂൾവർഹാംപ്റ്റണെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്രർ സിറ്രിയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവുമായിറങ്ങിയ വൂൾവ്‌സിനെ സാഡിയോ മനെ നേടിയ ഗോളിലാണ് ലിവർപൂൾ വീഴ്ത്തിയത്.
42-ാം മിനിറ്റിട്ടിലായിരുന്നു മനെയുടെ ഗോൾ പിറന്നത്. ആദ്യംഗോൾ അനുവദിക്കാതിരുന്ന റഫറി പിന്നീട് വീഡിയോ അസിറ്റന്റ് റഫറിയുടെ സഹായം തേടിയ ശേഷമാണ് ഗോൾ അനുവദിച്ചത്. ജയത്തോടെ 19 കളികളിൽ നിന്നും ലിവർപൂളിന് 55 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനെക്കാൾ 13 പോയിന്റിന്റെ ലീഡ് ലിവറിനുണ്ട്. മറ്രൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്രഡിനെ സിറ്രി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്. രണ്ടാം പകുതിയിൽ 52-ാം മിനിട്ടിൽ സെർജിയോ അഗ്യൂറോയും 82-ാം മിനിട്ടിൽ കെവിൻ ഡി ബ്രൂയിനെയുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. 41 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സിറ്രി.