niti-ayog-

ന്യൂഡൽഹി: നിതി ആയോഗിന്റെ ഈ വർഷത്തെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിറുത്തി. ബിഹാറാണ് ഏറ്റവും പിന്നിൽ. ഉത്തർപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങൾ പുരോഗതി രേഖപ്പെടുത്തി..മുൻവർഷത്തെ അപേക്ഷിച്ച് ഒരു പുരോഗതിയും സംഭവിക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്.

70 പോയിന്റോടെ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡും ഒന്നാം റാങ്ക് നേടി. ഹിമാചൽ പ്രദേശിനാണ് രണ്ടാം സ്ഥാനം. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവ മൂന്നാം സ്ഥാനം നേടി. ബിഹാർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾ