adhar-card

ന്യൂഡൽഹി: ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച് 31വരെ നീട്ടി. ഡിസംബർ 31വരെയായിരുന്നു കാലാവധി നൽകിയിരുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അവസാന തീയതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

കണക്കനുസരിച്ച്, നാല്പതുകോടി പാൻകാർഡുകളിൽ 22കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. WWW.INCOMETAXINDIAEFILING.GOV.IN എന്ന വെബ്‌സൈറ്റ് വഴിയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്‌