വിവാഹേതര ബന്ധത്തിന് ഇന്ത്യയിലെ സ്ത്രീകൾ തിരഞ്ഞെടുക്കുന്നു പുരുഷൻമാരുടെ പ്രായപരിധിയെക്കുറിച്ച് വെബ്സൈറ്റിന്റെ സർവേയിലുള്ളത് കൗതുകമുള്ള കണക്കുകൾ.
അവിഹിതബന്ധങ്ങൾക്കായി ഇന്ത്യയിലെ സ്ത്രീകൾ തെരഞ്ഞെടുക്കുന്നത് 30നും 40നും ഇടയിൽ പ്രായമുള്ളവരെയാണെന്നാണ് ഏറ്റവും പുതിയ കണക്ക്. അതായത് പ്രായമുള്ള പുരുഷന്മാരെയാണ് സ്ത്രീകള്‍ തിരഞ്ഞെടുക്കുന്നത്.. അതേസമയം പുരുഷന്മാർ തിരഞ്ഞെടുക്കുന്നത് 25-30നും ഇടയിൽ പ്രായമുളളവരെയും. 'ഗ്ലീഡൻ' (Gleeden) എന്ന ഡേറ്റിംഗ് ആപ്പാണ് ഇതുസംബന്ധിച്ച കണക്കുകൾപുറത്തുവിട്ടത്. വിവാഹേതരബന്ധങ്ങൾക്ക് താല്‍പര്യമുള്ളവരാണ് ഈ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്നത്. സ്ത്രീകൾ നടത്തുന്ന വെബ്സൈറ്റാണിത്.
സ്മാർട് ഫോൺ വഴിയാണ് ഇന്ത്യയിലുള്ളവർ ഈ ആപ്പ് ഉപയോഗിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ശരാശരി ഒരു ദിവസം 1.5 മണിക്കൂറുകളോളം ആളുകൾ ഈ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട് എന്നും പഠനം പറയുന്നു. ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയും രാത്രി പത്ത് മണിക്ക് ശേഷവുമാണ് ഇന്ത്യക്കാർ ഈ ആപ്പിൽ കയറുന്നതെന്നും ഇവർ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബംഗളുരു നഗരമാണ് വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ ആവശ്യക്കാറുള്ള ഇന്ത്യൻ നഗരം. മുംബയ് , കൊൽക്കത്ത, ഡൽഹി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനത്തുളളവര്‍. ഡൽഹിയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം ഓൺലൈനിൽ ഉണ്ടാകുന്നത്. 30-40 ഇടയിൽ പ്രായമുളള പുരുഷന്മാരാണ് അവർക്ക് പ്രിയം. അതും ഡോക്ടർമാരും മറ്റ് ഉന്നത പദവിയിലിരിക്കുന്ന പുരുഷന്മാരുമായിരിക്കുമെന്നും പഠനം പറയുന്നു.