കൊച്ചി: 'സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും'മെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്താകമാനം വനിതകളുടെ പാതിരാനടത്തം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതൽ ഒന്നുവരെയാണ് സ്ത്രീകൾ നടക്കാനായി ഇറങ്ങിയത്. പൊലീസ് സുരക്ഷയുടെ അകമ്പടിയോടെയാണ് സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കെടുത്തത്. ഇതിന് ശേഷം ഒരു മണിക്ക് ദിയ സനയുടെയും ജസ്ല മാടശേരിയുടെയും രാത്രി നടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
രാത്രി നടത്തം ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ പങ്കുവച്ചത്. ട്രാൻസ് ജെൻഡർ ദയാ ഗായത്രിയും ഇവരോടൊപ്പമുണ്ട്. റോഡിലൂടെ നീങ്ങുമ്പോൾ അനുഭവിക്കുന്ന അശ്ലീല ഭാഷയിലെ കമന്റുകളും രൂക്ഷമായ നോട്ടവും ഇവർ പങ്കുവയ്ക്കുന്നുണ്ട്. കലൂർ സ്റ്റേഡിയം ഭാഗത്ത് അവരുടെ കയ്യിലെ ഫോൺ കണ്ട് നിർത്തിയിട്ട കാറിനുള്ളിലെ വ്യക്തി അതിവേഗത്തിൽ കാറോടിച്ച് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്.
വീഡിയോ കാണാം