തിരക്കേറിയ ജീവിതം ചില തെറ്റായ ശീലങ്ങളും സമ്മാനിക്കാറുണ്ട്. അതിലൊന്നാണ് ഭക്ഷണശേഷമുള്ള കുളി. ഇതാകട്ടെ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ദഹനപ്രശ്നങ്ങളാണ് ഇതിൽ പ്രധാനം.ഭക്ഷണശേഷമുള്ള കുളി ദഹനം സാവധാനത്തിലാക്കുന്നതിന് പുറമെ മതിയായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് എത്താതിരിക്കുന്നതിനും കാരണമാകും. ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊരു ദോഷം. അസിഡിറ്റിയുണ്ടാക്കുന്ന ഈ ശീലം അസിഡിറ്റിയുള്ളവരിൽ രോഗം വർദ്ധിപ്പിക്കാനും കാരണമാകും.
വയറുനിറയെ ഭക്ഷണം കഴിച്ചശേഷം കുളിച്ചാൽ ചിലരിൽ തലകറക്കവും ഉണ്ടാകുന്നുണ്ട്. കുളിക്കുമ്പോൾ ചർമത്തിലേക്ക് രക്തയോട്ടം വർദ്ധിക്കുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നതാണ് കാരണം. ചിലഘട്ടങ്ങളിൽ ഇത് അപകടകരമായ സ്ഥിതിയുണ്ടാക്കുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞാലുടൻ കുളിക്കുന്നതിലൂടെ ശരീരത്തിലെ ഊഷ്മാവ് കുറയുകയും ഇത് ശാരീരികാസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. ഇക്കാരണങ്ങളാൽ ഭക്ഷണശേഷം ഉടൻ കുളിക്കുന്ന ശീലം ഉപേക്ഷിക്കുക.