my-home-

വീട് പണിയുമ്പോൾ പൂജാമുറിക്ക് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ.. എന്നാൽ പൂജാമുറി നിർമ്മിക്കുമ്പോൾ വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ചില സ്ഥലങ്ങളിൽ പൂജാമുറി പണിയാൻ പാടില്ലെന്നും പറയാറുണ്ട്.. ഉദാഹരണമായി ഗോവണിക്ക് താഴെ, കിടപ്പുമുറിയുടെ അരികെ, ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കരുത് എന്ന് വാസ്തുവിദഗ്ദ്ധർ പറയുന്നു. പൂജാമുറി മുകളിലത്തെ നിലയിൽ പണിയാമോ എന്നതിനെക്കുറിച്ചും സംശയം നിലനിൽക്കുന്നുണ്ട്. പൂജാമുറി എപ്പോഴും താഴത്തെ നിലയിൽ പണിയണമെന്നാണ് വിദഗ്ധാഭിപ്രായം.. അതിനുള്ള കാരണങ്ങളും അവർ പറയുന്നു.

വിഡിയോ