പെരുമ്പാവൂർ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. തമിഴ്നാട് സ്വദേശി ധർമ്മലിംഗമാണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂപതി എന്നയാളുടെ നില ഗുരുതരം. തിരുപ്പൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ നിറുത്തിയിട്ടിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഈ വാഹനങ്ങള്‍ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡ്രെെവര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം.