ബംഗളുരൂ: പാർലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി പാനൽ കൂടിക്കാഴ്ച പുല്ലാങ്കുൽ വായിച്ചവസാനിപ്പിച്ച് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ. ബംഗളുരൂ യു.ആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ്ണനാണ് ഇന്നലെ നടന്ന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ യോഗത്തിൽ പുല്ലാങ്കുഴൽ വായിച്ചുത്. രാജ്യസഭാ എംപി ജയറാം രമേശാണ് പുല്ലാങ്കുഴൽ പ്രകടനത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കു വച്ചത്. കുഞ്ഞികൃഷ്ണൻ ഒരു പ്രൊഫഷണൽ പുല്ലാങ്കുഴൽ വായനക്കാരനാണെന്നും രമേഷ് തന്റെ ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കി.
The Parliamentary Standing Committee ended it's last meeting at ISRO with a flute performance by the Director of its Satellite Centre in Bengaluru, P. Kunhikrishnan, who is also a professional flute player! He played the evergreen Vatapi Ganapatim Bhaje. Sharing a snippet. pic.twitter.com/AkwwPh9oZY
— Jairam Ramesh (@Jairam_Ramesh) December 29, 2019
എല്ലാവർക്കും പ്രിയപ്പെട്ട 'വാതാപി ഗണപതി വജെ' ആണ് അദ്ദേഹം വായിച്ചത്. കുഞ്ഞികൃഷ്ണന്റെ പുല്ലാങ്കുഴൽ പ്രകടന വീഡിയോ 28,000ത്തിൽ അധികംആളുകളാണ് ഇതുവരെ ഇന്റെനെറ്റിൽ കണ്ടത്. ശാസ്ത്രജ്ഞന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് നിർവധിപ്പേർ പോസ്റ്റിൽ കമ്മന്റുകളും രേഖപ്പെടുത്തി. ''മനോഹരം, മികച്ച ശാസ്ത്ര നേട്ടങ്ങൾക്ക് പുറമെ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വലിയ അനുഭവമാണ് ഈ വീഡിയ നൽകുന്നത്. ഈ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ഐ.എസ്.ആർ.ഒായിലെ വരാനിരിക്കുന്ന പ്രതിഭകൾക്കു കഴിയട്ടെ "" എന്നും ഒരാൾ കമന്റിൽ രേഖപ്പെടുത്തി.