തിരുവനന്തപുരം: പുതുവർഷത്തിൽ സ്വർണം വാങ്ങാൻ പോകുന്നവർക്ക് തിരിച്ചടിയായി വില വർദ്ധന. ഇന്ന് ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 3635 രൂപയും പവന് 29080 രൂപയുമായി സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില നിരക്ക്.
ഡിസംബർ 27 ന് സംസ്ഥാനത്ത് പവന് 28920 രൂപയായിരുന്നു നിരക്ക്. തൊട്ടടുത്ത ദിവസം വില 29000ലേക്ക് എത്തി. പിന്നീട് ഈ നിരക്ക് താണിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 1,522.72 ഡോളറാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.