foods

കോഴിക്കോട്: നഗരത്തിലെ ഭക്ഷണശാലകളെ സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് കോഴിക്കോട് നഗരസഭ. ഭക്ഷണ ശാലയുടെ ഗുണനിലവാരവും, ശുചീകരണവും ഉറപ്പു വരുത്തുന്നതിന് നഗരസഭ പുതിയ വിജ്ഞാപനം പുറത്തിറക്കി. രുചിയിലും, വിലയിലും മാത്രമല്ല വസ്ത്രധാരണത്തിലും നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുകയാണ് വിജ്ഞാപനത്തിൽ. സ്റ്റാർ ഹോട്ടലുകളിലെ മുണ്ടിനോടുള്ള അയിത്തവും ഇനി കോഴിക്കോട് നഗരത്തിൽ സാധിക്കില്ല.

ഗുണമേന്മ കുറഞ്ഞതോ, നിലവാരമില്ലാത്തതോ ആയ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങളെ നെഗറ്റിവ് പട്ടികയിൽ ഉൾപ്പെടുത്തും. ഹോട്ടലുകളിൽ ശുചിമുറികൾ ഉറപ്പാക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. തോന്നുന്ന രീതിയിലെ വില ഈടക്കുന്നതിനും,പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങൾ വിൽക്കുന്നതിനുമെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചത്.

അടുത്തിടെ കോഴിക്കോട് ഒരു നക്ഷത്ര ഹോട്ടലിൽ മുണ്ടിനു വിലക്കേർപ്പെടുത്തിയത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വസ്ത്രധാരണ രീതി നിജപ്പെടുത്താമെങ്കിലും തദ്ദേശീയ സംസ്കാരത്തെയും കീഴ്‌വഴക്കങ്ങളെയും ലംഘിക്കുന്നതാവരുതെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

വിജ്ഞാപനത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.

അടുത്തിടെ കോഴിക്കോട്ടെ ഒരു നക്ഷത്ര ഹോട്ടലിൽ മുണ്ടിന് വിലക്കേർപ്പെടുത്തിയതു മുൻനിർത്തിയാണ് വസ്ത്ര ധാരണ രീതി സംബന്ധിച്ച നിർദ്ദേശം. ഉപഭോക്താക്കളുടെ വസ്ത്രധാരണ ക്രമങ്ങൾ നിജപ്പെടുത്താമെങ്കിലും അത് തദ്ദേശീയ സംസ്കാരത്തെയും കീഴ്‌വഴക്കങ്ങളെയും ലംഘിച്ചാകരുതെന്നും വിജ്ഞാപനം വിശദമാക്കുന്നു.