astro

ജ്യോതിഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നക്ഷത്ര ഫലം. അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിയ്ക്കുന്ന 27 നക്ഷത്രങ്ങളില്‍പ്പെടുന്നു നാമോരോരുത്തരും. അതുപോലെ നവഗ്രഹങ്ങളിൽ പ്രധാനപ്പെട്ടതാണ് ശനി. രാശി മാറുന്നതിനുനരിച്ച് ശനി ഗുണങ്ങളും വരുത്താറുണ്ട്. 2020ൽ നിരവധി ഭാഗ്യങ്ങളാണ് ചില നക്ഷത്രക്കാരെ തേടിയെത്തുന്നത്. 2020 ജനുവരി 24 ശനി മാറുമ്പോൾ ജീവിതത്തിൽ ഉയർച്ച വരുന്ന നാളുകൾ നോക്കാം.

എട്ടിൽ ശനി വരുന്ന നക്ഷത്രങ്ങളായ മിഥുനം രാശിയിലുള്ള മകയിരം രണ്ടാം പാദം​ തിരുവാതിര,​ പുണർതം മുക്കാൽ ചേർന്ന നക്ഷത്രത്തിന് ശനി എട്ടിലാണ് വരുന്നത്. ഇങ്ങനെ വരുമ്പോൾ അവരുടെ ജീവിത്തിൽ ശനീശ്വരന്റെ ഒരുപാട് സൗഭാഗ്യങ്ങൾ ലഭിക്കും. ആറിൽ വ്യാഴം അലറിക്കരയും എന്നാണ്. ഇവരെ സംബന്ധിച്ച് ഏഴിൽ വരുന്ന വ്യാഴം ആറിന്റെ ഫലം തരുന്നത് കൊണ്ടുമാത്രമാണ് നിങ്ങളുടെ ജീവിതം ഈ വരുന്ന ഒരു വർഷക്കാലം ബുദ്ധിമുട്ടിലാക്കുന്നത്. അല്ലാതെ ശനിയുടെ കുഴപ്പമല്ല എന്നാണ് പറയപ്പെടുന്നത്.

എട്ടിൽ നിൽക്കുന്ന മകയിരം,​ രണ്ടാം പാദം,​ തിരുവാതിര,​ പുണർതം മുക്കാൽ ചേർന്ന മിഥുനം രാശിക്കൂറുകാർക്ക് എട്ടിലേക്ക് മാറുന്ന ശനി വളരെ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ക്രയവിക്രയങ്ങളെല്ലാം നടത്തിക്കഴിഞ്ഞാൽ നല്ല രീതിയിൽത്തന്നെ ശനിയുടെ അനുഗ്രഹം ഉണ്ടാകും.

ചിങ്ങം രാശിയിലുള്ള മകം,​ പൂരം,​ ഉത്രംകാർ ചേർന്ന രണ്ടേകാൽ നക്ഷത്രക്കാർക്ക് ശനി ആറിലാണ് വരുന്നത്. വിദേശ യോഗം,​ ബിസിനസ് യോഗം, എന്നിവയുണ്ടാകും.​ ഈ രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ ശനിയുടെ സൗഭാഗ്യം അനുഭവിക്കാനുള്ള യോഗം ഉണ്ടാവുക. ഇവർക്ക് വ്യാഴം അഞ്ചിലേക്ക് മാറുമ്പോൾ നാലിന്റെ ഫലമാണ് ലഭിക്കുന്നത്. ഏറ്റവും ഉന്നതി ലഭിക്കുന്ന നക്ഷത്രം.

വൃശ്ചികം രാശിയിലുള്ള വിശാഖം,​ അനിഴം,​ തൃക്കേട്ട ചേ‌ർന്ന രണ്ടേകാൽ നക്ഷത്രക്കാർക്ക് ശനി മൂന്നിലേക്കാണ് വരുന്നത്. സഹായ സ്ഥാനത്തേക്കാണ് ശനി വരുന്നത്. ചിങ്ങം കൂറുകാർക്ക് കൊടുക്കുന്ന പോലെത്തന്നെ ഏറ്റവും കൂടുതൽ സൗഭാഗ്യം തരുന്ന നക്ഷത്രക്കാരാണ് ഇവരും. രാഹു എട്ടിലേക്കാണ് നിൽക്കുന്നത്. രാഹുവിന്റെ അനുഗ്രഹവും ലഭിക്കും.

മീനം രാശിയിലുള്ള നക്ഷത്രക്കാർ പൂരുരുട്ടാതി കാൽ ഭാഗം,​ ഉത്രട്ടാതി,​ രേവതി നക്ഷത്രക്കാർക്ക് ശനി 11ലാണ് വരുന്നത്. ഇവർക്ക് സർവാഭിഷ്ട സ്ഥാനത്തേക്കാണ് വരുന്നത്. ലോട്ടറി ഭാഗ്യം,​ ലാഭം എന്നിവ ഉണ്ടാകും.