ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സവാള പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം. ഇരുണ്ട നിറമുള്ള ആളുകൾക്ക് ഇത് വീട്ടിൽ തന്നെ ചെയ്യാവുന്ന ഫലപ്രദമായ മാർഗമാണ്. ഉള്ളിയുടെ നീര് മാസത്തിൽ രണ്ട് തവണ മുഖത്ത് പുരട്ടുന്നത് നല്ല ഫലം നല്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ചില സവാള നീര് ഫേസ് പാക്കുകൾ
സവാള നീരും റോസ് വാട്ടറും : ചർമ്മത്തിൽ ഉള്ളി നീര് തേച്ചതിന് ശേഷം മുഖം റോസ് വാട്ടർ ഉപയോഗിച്ച് കഴുകുക. ഉള്ളിയുടെ നീര് ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുകയും റോസ് വാട്ടർ അവ ശുദ്ധീകരിച്ച് ചർമ്മത്തിന് നിറം നല്കുകയും ചെയ്യും.
സവാള നീരും തേങ്ങാ വെള്ളവും : മുഖത്ത് ഉള്ളി നീര് കട്ടിയിൽ തേയ്ക്കുക. 15 മിനുട്ടിന് ശേഷം മുഖം തേങ്ങാവെള്ളം ഉപയോഗിച്ച് കഴുകുക. തേങ്ങാവെള്ളം ഉള്ളിയിലെ ആസിഡ് ഘടകങ്ങളുമായി പ്രതിപ്രവർത്തിക്കുകയും അതുവഴി നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
സവാള നീരും പാലും : തണുത്ത പാൽ ഉപയോഗിച്ച് മുഖം കഴുകിയ ശേഷം തുടച്ച് ഉണക്കുക. തുടർന്ന് മുഖത്ത് ഉള്ളി നീര് തേച്ച് ഉണങ്ങാൻ അനുവദിക്കുക. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യും.
സവാള നീരും ബദാം ഓയിലും : സവാള നീര് ഉപയോഗിച്ച് ഫേഷ്യൽ ചെയ്ത ശേഷം ഉള്ളി പേസ്റ്റ് രൂപത്തിലാക്കിയത് കട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. 20 മിനുട്ട് കഴിഞ്ഞ് ബദാം ഓയിൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ചർമ്മം വരണ്ടതാണെങ്കിൽ ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കും.
സവാള നീരും സുഗന്ധലേപനങ്ങളും : ഒരാഴ്ചത്തേക്ക് ദിവസം രണ്ട് തവണ വീതം ഉള്ളി നീര് കൊണ്ട് മുഖം കഴുകുക. ഓരോ തവണയും മുഖം കഴുകിയ ശേഷം സുഗന്ധലേപനം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ലാവെണ്ടർ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം ഇവ കടുപ്പം കുറഞ്ഞതും ഏത് തരം ചർമ്മത്തിനും അനുയോജ്യവുമാണ്.