nellai-kannan

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രിക്കെതിരെ നെല്ലായ് കണ്ണൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള റാലിയിലാണ് പ്രസംഗികൻ നെല്ലായ് കണ്ണൻ വിവാദ പരാമർശം നടത്തിയത്. നിങ്ങൾ ഇതുവരെ ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കൊന്നില്ലേ എന്നാണ് നെല്ലായ് കണ്ണൻ ചോദിച്ചത്.

‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാൾ. അമിത് ഷാ തീർന്നാൽ പിന്നെ മോദിയില്ല. പക്ഷേ നിങ്ങൾക്കാർക്കും അത് തീർക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങൾ ചെറുതായെങ്ങിലും എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്’. അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ നടത്തിയ റാലിയിൽ മുസ്‌ലിം പോപുലർ ഫ്രണ്ടും തമിഴക വാഴ്‌വുരിമായ് കാച്ചി ലീഡർ ടി.വേൽമുരുകനും പങ്കെടുത്തു.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. തെറ്റു ചൂണ്ടിക്കാണിക്കുന്നതിന് പകരം മാദ്ധ്യമങ്ങളും പാർട്ടികളും കണ്ണന്റെ പരാമർശങ്ങളെ അനുകൂലിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.. എന്ത് രാഷ്ട്രീയമാണിത് ഒരു ബി.ജെ.പി നേതാവ് ട്വീറ്റ് ചെയ്തു. വിവാദപ്രസംഗത്തിനെതിരെ തമിഴ്‌നാട് ബി.ജെ.പി ഡയറക്ടർ ജനറൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സെക്ഷൻ 504, 505, 153എ പ്രകാരം നെല്ലായ് കണ്ണനെതിരെതിരെ കേസെടുക്കണം. ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ണന്റെ പരാമർശങ്ങൾ’ ജനറൽ സെക്രട്ടറി പറഞ്ഞു.