കൊല്ലം: ആറുന്മുള തെയ്‌ലമണ്ണിൽ (മല്ലപ്പള്ളി) പരേതനായ ടി.വി.മാത്യുവിന്റെയും പരേതയായ റേയ്ച്ചൽ മാത്യുവിന്റെയും മകനും കൊല്ലം കിംഗ്സ് മറൈൻ പ്രൊപ്രൈറ്ററുമായ ടി.എം.വർഗീസ് (മോനച്ചൻ, 81) നിര്യാതനായി. 50 വർഷത്തിലധികമായി കേരളത്തിലെ മത്സ്യക്കയറ്റുമതി മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
നാളെ രാവിലെ 8 മണിയ്ക്ക് ഉളിയക്കോവിൽ കിംഗ്സ് മറൈൻ കമ്പനിയിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. ഭവനത്തിലെ ശുശ്രൂഷ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിക്കും. തുടർന്ന് തേവള്ളി സെന്റ് തോമസ് മാർത്തോമ്മ ഇടവകയിലും ശുശ്രൂഷ നടത്തിയശേഷം പോളയത്തോട് മാർത്തോമ്മ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ഏലിയാമ്മ വർഗീസ്. മക്കൾ: മനോജ് വർഗീസ് (കിംഗ്സ് മറൈൻ), ഡോ.വിനോദ് വർഗീസ് (അബുദാബി), വിനിത വർഗീസ് (യു.എസ്.എ). മരുമക്കൾ: ഈവാ വർഗീസ്, ഡോ. രശ്മി വർഗീസ്, ജോർജ് വർഗീസ്.