sports

കായിക പ്രേമികളെ ആവേശത്തിലാറാടിക്കാൻ ഒളിമ്പിക്സും ട്വന്റി-20 ലോകകപ്പും യൂറോ കപ്പും ഉൾപ്പെടെ നിരവധി മാമാങ്കങ്ങളാണ് 2020ൽ കാത്തിരിക്കുന്നത്... ഈവർഷത്തെ പ്രധാന കായിക പോരാട്ടങ്ങൾ...

ക്രിക്കറ്റ്

ഒക്ടോബർ 18 മുതൽ നവംബർ 15വരെ ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പാണ് ക്രിക്കറ്റിലെ ഇത്തവണത്തെ വമ്പൻ ടൂർണമെന്റ്. നിലവിൽ വെസ്റ്റിൻഡീസാണ് ചാമ്പ്യൻമാർ.

ജനുവരി 5ന് തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയാണ് ഇന്ത്യയുടെ ഈ വർഷത്തെ ആദ്യത്തെ മത്സരം.

ജനുവരി 17 മുതൽ ഫെബ്രുവരി 9വരെ അണ്ടർ 19 ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയിൽ നടക്കും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ. ഇതുവരെ നാല് തവണ ഇന്ത്യ ചാമ്പ്യൻമാരായിട്ടുണ്ട്.

ഫെബ്രുവരി 21 മുതൽ മാർച്ച് 8വരെ വനിതകളുടെ ട്വന്റി-20 ലോകകപ്പും ആസ്ട്രേലിയയിൽ നടക്കും. ആസ്ട്രേലിയ തന്നെയാണ് നിലവിലെ ചാമ്പ്യൻമാർ.

പതിവ് പോലെ ഐ.പി.എൽ മത്സരങ്ങളം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കും. തിയതി തീരുമാനിച്ചിട്ടില്ല.

സെപ്തംബറിൽ ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കും. പാകിസ്ഥാനാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ട്വന്റി-20 ഫോർമാറ്രിലാകും മത്സരങ്ങൾ.

ഫുട്ബാൾ

ഏപ്രിൽ 4 മുതൽ 25വരെ ആഫ്രിക്കൻ നേഷൻസ് കപ്പ് കാമറൂണിൽ നടക്കും.മൊറോക്കോയാണ് നിലവിലെ ചാമ്പ്യൻമാർ.

യൂറോപ്പ ലീഗ് ഫൈനൽ മേയ് 27ന് ഗ്രാഡ്ൻസ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ മേയ് 30ന് ഇസ്താംബൂളിലും നടക്കും.

ജൂൺ 12ന് 12 രാജ്യങ്ങൾ വേദിയാകുന്ന യൂറോ കപ്പിന് തുടക്കമാകും. പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ.

അന്നേദിവസം തന്നെയാണ് അർജന്റീനയിലും കൊളംബിയയിലുമായി കോപ്പ അമേരിക്ക ടൂർണമെന്റ് തുടങ്ങുന്നത്. ബ്രസീലാണ് നിലവിലെ ചാമ്പ്യൻമാർ. ജൂലായ് 12നാണ് രണ്ട് ടൂർണമെന്റുകളുടെയും കലാശപ്പോരാട്ടം.

ആഗസ്റ്റിൽ അണ്ടർ 20 വനിതാ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് കോസ്റ്ര റിക്കയിലും പനാമയിലുമായി നടക്കും.

നവംബർ 2 മുതൽ 21വരെ അണ്ടർ 17വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഭുവനേശ്വർ, കൊൽക്കത്ത, ഗോഹട്ടി, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദികൾ.

ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, പ്രിമിയർ ലീഗ്, ലാലിഗ, സീരി എ, ലീഗ്1 ഐ.എസ്. എൽ തുടങ്ങിയ വിവിധ ലീഗ് മത്സരങ്ങളും പതിവ് പോലെ നടക്കും.

ടെന്നിസ്

ഗ്രാൻഡ്സ്ലാമുകൾ

ജനുവരി 13 മുതൽ 26വരെ ആസ്ട്രേലിയൻ ഓപ്പൺ

മേയ് 24 മുതൽ ജൂൺ 7 വരെ ഫ്രഞ്ച് ഓപ്പൺ

ജൂൺ 29 മുതൽ ജൂലായ് 12വരെ വിംബിൾഡൺ

ആഗസ്റ്റ് 31 മുതൽ സെപ്തംബർ 13വരെ യു.എസ്.ഓപ്പൺ

ബാഡ്മിന്റൺ

മാർച്ച് 11-15 ആൾ ഇംഗ്ലണ്ട് ഓപ്പൺ

മാർച്ച് 24-29 ഇന്ത്യ ഓപ്പൺ

ജൂൺ 16-21 ഇന്തോനേഷ്യ ഓപ്പൺ

സെപ്തംബർ 15-20 ചൈന ഓപ്പൺ

ഒക്ടോബർ 5-11 ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്

ഡിസംബർ 9-13 വേൾഡ് ടൂർ ഫൈനൽസ് ഗ്വാങ്ഷൂ

ജൂലായ് 24 മുതൽ ആഗസ്റ്റ് 9വരെ ഒളിമ്പിക്സ്. ജപ്പാനിൽ

മാർച്ച് 11 മുതൽ 15വരെ ലോക അത്‌ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പ് നാൻജിംഗിൽ

ഏപ്രിൽ 26 ലണ്ടൻ ഒളിമ്പിക്‌സ്

ജൂൺ 27 മുതൽ ജൂലായ് 19 വരെ ടൂർ ദെ ഫ്രാൻസ്

ഫോർമുല വൺ പോരാട്ടങ്ങൾ മാർച്ച് 15ന് ആസ്ട്രേലിയൻ ഗ്രാൻഡ് പ്രീയോടെ ആരംഭിക്കും.

നവംബർ 29ന് നടക്കുന്ന അബുദാബി ഗ്രാൻഡ് പ്രീയാണ് അവസാനത്തെ ഫോർമുല വൺ പോരാട്ടം.

സുൽത്താൻ അസ്ലൻ ഷാ ഹോക്കി മാർച്ച് 23 മുതൽ 30 വരെ മലേഷ്യയിൽ

പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 15 മുതൽ 25വരെ ധാക്കയിൽ. ഇന്ത്യയും പാകിസ്ഥാനുമാണ് നിലവിൽ സംയുക്ത ചാമ്പ്യൻമാർ