caa

ന്യൂഡൽഹി: പൗരത്വ ഭേദഗതിയുടെ നല്ലവശങ്ങളെ കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ച ബി.ജെ.പി ഐ.ടി സെല്ലിന് നാക്കുപിഴ. ക്യാമ്പയിനിന്റെ ഭാഗമായി നൽകിയ ഹാഷ്ടാഗിലാണ് നാക്കുപിഴ സംഭവിച്ചത്. പൗരത്വ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഹ്വാനം ചെയ്തത്. ട്വിറ്ററിൽ ട്രെന്റായ ഹാഷ്ടാഗ് ക്യാമ്പയിനിൽ അക്ഷരത്തെറ്റുണ്ടെന്ന് മനസ്സിലാക്കാതെയാണ് പലരും ബി.ജെ.പി ഐ.ടി സെല്ലിന്റെ ട്വീറ്റുകൾ ഷെയർ ചെയ്യുന്നത്.

AAP CHRONOLOGY SAMAJHIYE

🔸Pehle CAA
🔸Phir NRC
🔸Phir NPR
🔸Phir CCA trend karega Malviya
🔸Sabhi bhakt confuse honge
🔸Phir New Year aayega

Why are you trending #IndiaSupportsCCA @amitmalviya?

What's this new CCA? Has too much lying made you lose your mind?😄 pic.twitter.com/DMARb2OrC3

— Srivatsa (@srivatsayb) December 31, 2019

'ഇന്ത്യ സപ്പോർട്സ് സി.എ.എ' എന്നാണ് നരേന്ദ്രമോദി ട്വിറ്ററിൽ ആരംഭിച്ച ക്യാമ്പയിന്റെ ഹാഷ്ടാഗ്. എന്നാൽ ഈ ട്വീറ്റ് ഏറ്റെടുത്ത് ബി.ജെ.പി ഐ.ടി സെൽ ട്രെന്റാക്കി മാറ്റിയപ്പോൾ ഹാഷ്ടാഗ് 'ഇന്ത്യ സപ്പോർട്സ് സി.സി.എ' എന്നായി മാറി. സി.എ.എ യ്ക്ക് പകരം സി.സി.എ എന്ന് ഹാഷ്ടാഗ് മാറിപ്പോകുകയായിരുന്നു. അമളികൾ അവിടെ അവസാനിച്ചില്ല.

ബി.ജെ.പി ഐ.ടി സെൽ തലവൻ അജിത് മാളവ്യയും 'സി.സി.എ' ഹാഷ്ടാഗ് ഉപയോഗിച്ചാണ് ക്യാമ്പയിൻ നടത്തിയത്. അക്ഷരത്തെറ്റിനെ പരിഹസിച്ച് ഒരുപാട് പേർ രംഗത്തെത്തി. 'സി.സി.എ'യ്ക്ക് 'ക്യാൻസലേഷൻ ഒഫ് സിറ്റിസൺഷിപ്പ് ആക്ട്' എന്ന് ട്രോളിടുന്നവർ പൂർണരൂപവും കണ്ടുപിടിച്ചു. എന്താണ് 'സി.സി.എ' എന്നും എന്തിന് ഇന്ത്യക്കാർ അതിനെ പിന്തുണക്കണമെന്നും മറ്റു ചിലരും ചോദിക്കുന്നുണ്ട്.