തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയ സഞ്ജു സാംസണ് പകരം രോഹൻ പ്രേമിനെ കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിൽ ഉൾപ്പെടുത്തി.
സ്പിന്നർ കെ.എസ് മോനിഷിന് പകരം ആൾ റൗണ്ടർ വിനൂപ് മനോഹരനും രഞ്ജി ടീമിൽ തിരിച്ചെത്തി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാനാണ് രോഹൻ പ്രേം. 85 മത്സരങ്ങളിൽ നിന്ന് 4674 റൺസാണ് രോഹന്റെ പേരിലുള്ളത്. ജനുവരി മൂന്നിന് ഹൈദരാബാദിനെതിരെ ആണ് കേരളത്തിന്റെ അടുത്ത രഞ്ജി മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലുംകേരളം തോറ്രിരുന്നു. ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പേസർ സന്ദീപ് വാര്യരുടെ സേവനവും ഹൈദരാബാദിനെതിരെ കേരളത്തിന് നഷ്ടമാവും.