ronaldo

ദുബായ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരം യുവന്റസിന്റെ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്ര്യാനൊ റൊണാൾഡോയ്ക്ക്.

2019ൽ ക്ലബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനം വിലയിരുത്തിയാണ് റൊണാൾഡോയ്ക്ക് അവാർഡ് നൽകിയത്. ഇത് ആറാം തവണയാണ് റൊണാൾഡോയ്ക്ക് ദുബായ് ഗ്ലോബ് സോക്കർ പുരസ്‌ക്കാരം ലഭിക്കുന്നത്.

മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസിനെ തിരഞ്ഞെടുത്തു.

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അത്‌ലറ്റികോ മാഡ്രിഡിന്റെ പോർച്ചുഗീസ് താരം ജാവോ ഫെലിക്‌സിന് ലഭിച്ചപ്പോൾ പ്ലേയർ കരിയർ അവാർഡിന് പജാനിക്ക് അർഹനായി. മികച്ച പരിശീലകനായി ലിവർപൂളിന്റെ ജോർഗൻ ക്ലോപിനെ തിരഞ്ഞെടുത്തു.