m-swaraj

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിച്ച പ്രമേയത്തിൻമേലുള്ള ചർച്ചയിൽ ബി.ജെ.പി എം.എൽ.എയെ ഒ.രാജഗോപാലിനെ രൂക്ഷമായി വിമർശിച്ച് എം. സ്വരാജ്. തൊണ്ണൂറാം വയസിലും പച്ചക്കള്ളം പ്രചരിപ്പിക്കാതെ മനുഷ്യത്വത്തോടെ പെരുമാറണമെന്ന് സ്വരാജ് സഭയിൽ പറഞ്ഞു. ആർ.എസി.എസിന്റെ പ്രത്യശാസ്ത്രത്തിൽ മുസ്ലിംങ്ങളെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ ശത്രുക്കളെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രാജഗോപാൽ നിയമസഭയിൽ സംസാരിച്ചു. രാജഗോപാൽ മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയത്തെ എതിർത്ത് സംസാരിച്ചത്. രാഷ്ട്രീയവും രാഷ്ട്രവും രണ്ടും രണ്ടാണ്,​ താൽക്കാലിക രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയാകരുത് പൗരത്വ നിയമ ഭേദഗതി പോലെ രാഷ്ട്ര സംബന്ധമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതെന്നും രാജഗോപാൽ പറഞ്ഞു.

ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമം മുസ്‌ലിംങ്ങൾക്ക് എതിരാണെന്നാണ് പ്രചാരണം. അബ്ദുൾകലാമിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണെന്ന് ഈ വിമർശകർ ഓർക്കണം. ജാതിക്കും മതത്തിനും അതീതമായി നാട്ടിൽ ജീവിക്കുന്ന, രാജ്യത്തെ സ്നേഹിക്കുന്നവരെല്ലാം പൗരൻമാരാണ്. ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിട്ടുണ്ട്. അതനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആർ.എസ്.എസിന്റെ വ്യവസ്ഥാപിത അജണ്ടകൾക്കെതിരെയും സ്വരാജ് വിമർശനം ഉന്നയിച്ചു. മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളത്. 1852 ൽ ബ്രിട്ടന്‍ നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിങ്ങൾമമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ? വാഴക്കാടിനടുത്ത് കൊന്നാരയെന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. മുസ്ലീം ദേവാലയമായിരുന്നു. ബ്രിട്ടന്‍ വെടിവെച്ചു തകര്‍ത്തതാണ്.- സ്വരാജ് പറഞ്ഞു.