സുഗന്ധവ്യഞ്ജനങ്ങളിൽ ഔഷധമേന്മകളുള്ള രോഗശമിനിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ചേർത്തുണ്ടാക്കുന്ന ഗ്രാമ്പൂ ടീയ്ക്കും ഔഷധമികവ് ധാരാളമുണ്ട് . മോണരോഗങ്ങളും പല്ലുവേദനയും ശമിപ്പിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഗ്രാമ്പുവിനെപ്പോലെ തന്നെ ഗ്രാമ്പൂ ടീയും ദന്താരോഗ്യം മെച്ചപ്പെടുത്തും.ഗ്രാമ്പൂവിലെ ആന്റിഇൻഫമേറ്ററി ഘടകങ്ങൾ മോണയിലെ പഴുപ്പ് നീക്കും, പല്ലുവേദന, മോണവേദന, ബാക്ടീരിയകൾ കാരണമായി , വായിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും ഔഷധമാണ് . പനിയുള്ളപ്പോൾ ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കാനും പനി വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും സഹായിക്കും. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും. വയറുവേദന ശമിപ്പിക്കാനും ഉത്തമം. സന്ധിവേദന, മസിൽ വേദന, നീര്, പൊട്ടൽ എന്നിവയ്ക്കും ഔഷധമാണ്. ചർമത്തിനുണ്ടാകുന്ന അണുബാധകളെയും അലർജികളെയും പ്രതിരോധിക്കുന്നതിന് പുറമെ ശരീരത്തിലെ വിഷാംശങ്ങളെയും നശിപ്പിക്കും. ഒരു ടീസ്പൂൺ ഗ്രാമ്പൂപൊടി, രണ്ട് ഗ്ളാസ് വെള്ളം ചേർത്ത് തിളച്ച് തുടങ്ങുമ്പോൾ അരടീസ്പൂൺ തേയില കൂടി ചേർത്ത് തിളപ്പിക്കുക. ശേഷം തണുപ്പിച്ച് കുടിക്കാം.