വിവിധ സൈനിക ഡിപ്പോകളിലെ 108 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 223 അഡ്വാൻസ് ബേസ് ഓർഡനൻസ് ഡിപ്പോ, 17 ഫീൽഡ് അമ്യൂണിഷൻ ഡിപ്പോ, 23 ഫീൽഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങളിലാണ് അവസരം. ട്രേഡ്സ്മാൻ മേറ്റ്(മസ്ദൂർ) 62, എംടിഎസ്(സഫായ്വലാ) 2, ഫയർമാൻ(പുരുഷ) 35, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (എൽഡിസി) 9 എന്നിങ്ങനെയാണ് ഒഴിവ്. ഇതിൽ ജൂനിയർ ഓഫീസ് അസിസ്റ്റന്റിന് പ്ലസ്ടുവും ഇംഗ്ലീഷ് ടൈപ്പിങിൽ സ്പീഡുമാണ് യോഗ്യത. മറ്റുതസ്തികകളിൽ പത്താം ക്ലാസ്സാണ് യോഗ്യത.ട്രേഡ്സ്മാൻ തസ്തികയിൽ ശാരീരീക യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. പ്രായം 18‐25. വിശദവിവരവും അപേക്ഷാഫോറവും www.indianarmy.nic.in, www.ncs.gov.in webnsite കളിൽ ലഭിക്കും. അപേക്ഷ തപാലിൽ ഓർഡിനറി/സ്പീഡ്/ രജിസ്ട്രേഡ് തപാലൽ അയക്കാം. ലഭിക്കേണ്ട അവസാന തീയതി ജനുവരി 11.
ടെറിട്ടോറിയൽ ആർമിയിൽ
ടെറിട്ടോറിയൽ ആർമിയിൽലേക്ക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കര, വ്യോമ, നാവികസേനാ വിഭാഗങ്ങളിൽനിന്ന് ഓഫീസർ തസ്തികയിൽ വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. നിലവിൽ മറ്റേതെങ്കിലും ജോലിയുള്ളവർക്കും അവസരം ലഭിക്കും. ഒരേസമയം സൈനികനായും സിവിലിയനായും രാജ്യത്തെ സേവിക്കാം. ലഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യനിയമനം. സ്ത്രീകൾക്കും അപേക്ഷിക്കാം. യോഗ്യത ബിരുദം. സർക്കാർ/ അർധസർക്കാർ/സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വ്യാപാരികൾക്കും സ്വയം തൊഴിൽ സംരംഭകർക്കും വിമുിക്തഭടന്മാർക്കും അപേക്ഷിക്കാം. നിലവിൽ പൊലീസിലൊ സൈന്യത്തിലൊ അർധ സൈനിക വിഭാഗങ്ങളിലൊ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല. പ്രായം 18‐42. ഏപ്രിലിൽ നടക്കുന്ന അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.indianarmy.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷാഫോറത്തിന്റെ മാതൃകയുണ്ട്. ഇത് ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച് Additional Directorate General TA, Integrated HQ of MoD(Army), L Block Church Road, New delhi01 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31.
ഡൽഹി പൊലീസിലെ
ഹെഡ്കോൺസ്റ്റബിൾ
(അസി. വയർലെസ് ഓപറേറ്റർ/ടെലി പ്രിന്റർ ഓപറേറ്റർ) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള ഡൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷിക്കാം. 649 ഒഴിവുണ്ട്. പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം. യോഗ്യത സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയിക്കണം. അല്ലെങ്കിൽ മെക്കാനിക് കം ഓപറേറ്റർ, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ്. കംപ്യൂട്ടറിൽ അടിസ്ഥാന അറിവ് വേണം. ഇംഗ്ലീഷ് വേർഡ് പ്രോസസിങ് സ്പീഡ് 15 മിനിറ്റിൽ 1000 കീ .ഡിപ്രഷൻ. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. www.delhipolice.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്ത്പരീക്ഷ, ശാരീരിക പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 27.
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഒഫ് ഇന്ത്യ
മുംബൈയിലെ ഇന്ത്യ ഗവ. മിന്റ് എന്ന സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റിൽ വിവിധ തസ്തികകളിലായി 30 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സൂപ്പർവൈസർ(സേഫ്റ്റി ഓഫീസർ) 1, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് 6, സെക്രട്ടേറിയൽ അസി. 1, ജൂനിയർ ബുള്ളിയൺ അസി. 3, ജൂനിയർ ടെക്നീഷ്യൻ 18, ഇലക്ട്രീഷ്യൻ 2, ഇലക്ട്രോണിക്സ് 2, ഫർണെയ്സ് 4, ഗോൾഡ് സ്മിത്ത് 3, കാർപന്ററി 1 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. www.igmmumbai.spmcil.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി മൂന്ന്.
വെറ്ററിനറി സർവകലാശാല
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ വിവിധ തസ്തികകളിലായി 7 ഒഴിവുകളാണ് ഉള്ളത്. കരാർ വഴി പ്രോജക്ടിലേക്കാണ് നിയമനം. നേരിട്ടുള്ള അഭിമുഖം വഴിയാവും തിരഞ്ഞെടുപ്പ്.
ഓഫീസ് അസിസ്റ്റന്റിന് ബിരുദവും ഡിസിഎയും പ്രവർത്തി പരിചയവുമാണ് യോഗ്യത. 45 വയസ്സാണ് പ്രായപരിധി. 20,575 രൂപ ശമ്പളമായി ലഭിക്കും. അക്കൗണ്ടന്റിന് ബി.കോം ബിരുദവും ടാലിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. 45 വയസ്സാണ് പ്രായപരിധി.
അതേസമയം, ഫിഡ് മിൽ അസിസ്റ്റന്റിന് പ്ലസ്ടുവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. 18,450 രൂപയാണ് ശമ്പളം. പ്രായപരിധി 45 വയസ്സ്. ഫിഡ്മിൽ ടെക്നീഷ്യന് പത്താം ക്ലാസും ഫിറ്റർ ഐ.ടി.ഐയും പ്രവർത്തി പരിചയവുമാണ് യോഗ്യത. 45 വയസ്സാണ് പ്രായപരിധി.
ലാബ് അസിസ്റ്റന്റ് വിഭാഗത്തിന് പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. 18,450 രൂപയാണ് ശമ്പളം. പത്താം ക്ലാസ് വിജയവും ലൈസൻസും ആണ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിന്റെ യോഗ്യത. 45 വയസ്സാണ് പ്രായപരിധി.
വെറ്ററിനറി സർവകലാശാലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 6 ആണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കെ.എം സ്കൂൾ ഒഫ് മറൈൻ എൻജിനീയറിങിൽ ആകെ ഒരു ഒഴിവാണ് ഉള്ളത്. കോഴ്സ് ഇൻ ചാർജ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. 1,21,000 രൂപയാണ് ശമ്പളം. ജനറൽ വിഭാഗത്തിന് 670 രൂപയും പിന്നാക്ക വിഭാഗങ്ങൾക്ക് 130 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 9 ആണ്. ഓൺലൈൻ അപേക്ഷയുടെ പകർപ്പു മറ്റ് സർട്ടിഫിക്കറ്റും വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ജനുവരി 16.
സാങ്കേതിക
സർവകലാശാല
എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിലെ ഇൻടസ്ട്രി അറ്റാച്ച്മെന്റ് സെല്ലിൽ കോഓർഡിനേറ്ററുടെ ഒരു ഒഴിവാണ് ഉള്ളത്. എൻജിനീയറിങ് ബിരുദവും പത്ത് വർഷത്തെ പ്രവർത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 8.
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്സി) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.മൂന്ന് വിജ്ഞാപനങ്ങളിലായി ആകെ 215 ഒഴിവുണ്ട്. ടെക്നീഷ്യൻ ബി, ഡ്രോട്സ്മാൻ ബി, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എ, സയന്റിസ്റ്റ് എൻജിനിയർ, മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് ഒഴിവ്. www.vssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി മൂന്ന്.