vadikkal-puzhayoram-road
വാടിക്കൽ പുഴയോരം എം.എൽ.എ റോഡ് മന്ത്രി കെ.ടി. ജലീൽ നാടിന് സമ‌ർപ്പിക്കുന്നു

തിരൂർ: ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ 50 ലക്ഷം ചെലവഴിച്ച് നിർമ്മിച്ച കൂട്ടായി വാടിക്കൽ പുഴയോരം എം.എൽ.എ റോഡ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു. വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.