k-raju
കേരള ഗവൺമെന്റ് വെറ്റിനറി ഓഫീസേഴ്‌സ് അസോസിയേഷൻ ഏഴാമത് സംസ്ഥാന സംമ്മേളനം മന്ത്രി കെ.രാജു പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: മൃഗസംരക്ഷണ വകുപ്പിൽ വകുപ്പുതല പുനസംഘടന ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ നടപ്പാക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. കേരള ഗവ. വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ.ജി.വി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ: കെ.ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: ജോബി ജോർജ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ: വി.സുനിൽ കുമാർ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: എ. ബാഹുലേയൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. റാണി കെ. ഉമ്മൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: എ.ഷമീം എന്നിവർ പ്രസംഗിച്ചു.