kalangari
താനൂർ ശോഭപറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കലങ്കരി മഹോത്സവം 25, 26, 27 തിയ്യതികളിലായി ആഘോഷിക്കും

താനൂർ: മലബാറിലെ പ്രശസ്ത ദേവീക്ഷേത്രങ്ങളിലൊന്നായ താനൂർ ശോഭാപറമ്പ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കലങ്കരി മഹോത്സവം ഡിസംബർ 25, 26, 27 തീയതികളിലായി ആഘോഷിക്കും, കലങ്കരി മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ക്ഷേത്രം പൂജാരി രാജീവ് ആവേൻ നിർവഹിച്ചു. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് സി.കെ.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. ഉത്സവാഘോഷ രക്ഷാധികാരികളായി ഡോ: ചന്ദ്രാംഗദൻ, ബാലൻ കൊല്ലടത്തിൽ, ചെയർമാൻ കെ.മോഹൻദാസ്, ജനറൽ കൺവീനർ മാട്ടുമ്മൽ പ്രമോദ്, ട്രഷറർ തോണ്ടാലിൽ രോഹിത്ത് എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു, സെക്രട്ടറി-അശോകൻ, രക്ഷാധികാരി -ഒ.കെ.രാധാകൃഷ്ണമേനോൻ ,ഉപദേഷ്ടാവ് ഒലിക്കര ശ്രീധരമേനോൻ , മാതേരി രാമചന്ദ്രൻ ,കെ.വേണുഗോപാലൻ, കെ.ശശിധരൻ എന്നിവരടക്കം നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.