kims-alshifa
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കിംസ് അൽഷിഫ പീഡിയാട്രിക് ആൻഡ് ന്യൂനറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളുടെ സമാപന സമ്മേളനം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലിം നിർവഹിക്കുന്നു

പെരിന്തൽമണ്ണ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കിംസ് അൽഷിഫ പീഡിയാട്രിക് ആൻഡ് ന്യൂനറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ പരിപാടികളുടെ സമാപനം കിംസ് അൽഷിഫ അക്കാഡമിക് ഹാളിൽ നടന്നു. അമ്മമാർക്കും കുട്ടികൾക്കുമുള്ള വിവിധ ക്ലാസുകൾ, കുട്ടികൾക്കുള്ള അടിയന്തര രക്ഷമാർഗ്ഗ പരിശീലനം, കൗൺസലിംഗ്, സൗജന്യ പരിശോധന എന്നിവ സംഘടിപ്പിച്ചിരുന്നു.കുട്ടികൾക്കായി ചിത്ര രചന, കളറിംഗ്, ക്വിസ്, ബേബി ഷോ എന്നിവയിൽ മത്സരങ്ങൾ നടന്നു. പ്രശസ്ത സിനിമ ഹാസ്യ താരം സൂരജ് തേലക്കാടിന്റെ നേതൃത്വത്തിൽ ഹാസ്യ വിരുന്നൊരുക്കി. കിംസ് അൽഷിഫ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ അദ്ധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലിം നിർവഹിച്ചു. യൂണിറ്റ് ഹെഡ് കെ. സി. പ്രിയൻ, കിംസ് അൽഷിഫ ന്യൂനറ്റോളജിസ്റ്റ് ഡോ. മൊയ്തീൻ ബാബു, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് രാജേഷ് എം. കരുവാട്ടിൽ, പീഡിയാട്രീഷ്യൻ ഡോ.എം. മോഹൻ , സീനിയർ പീഡിയാട്രീഷ്യൻ ഡോ. സുനി കെ അക്ബർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ കിംസ് അൽഷിഫ വൈസ് ചെയർമാൻ ഡോ. പി ഉണ്ണീൻ, സ്‌പോർട്‌സ് സർജൻ ഡോ. അബ്ദുള്ള ഖലീൽ, നെഫ്രോളജിസ്റ്റ് ഡോ. ഫാത്തിമ കോനാരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ മുന്നൂറോളം കുട്ടികളും, കുടുംബാംഗങ്ങളും പങ്കെടുത്തു