മലപ്പുറം : വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷൻ ( ബി.കെ.എം. യു ) ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട റവന്യു ഓഫീസുകൾക്ക് മുന്നിൽ ഡിസംബർ ആറിന് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. ഇതു സംബന്ധിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ.കെ അയ്യപ്പൻ, ജില്ലാ കമ്മിറ്റി മെമ്പർമാരായ ജി. സരേഷ് കുമാർ, ഇ.ടി വേലായുധൻ, പി. മുഹമ്മദലി, പി.സി ബാലകൃഷ്ണൻ, ഇ. കുട്ടൻ, പി .സലീം, ദാസൻ തിരുനാവായ തുടങ്ങിയവർ സംസാരിച്ചു.