kummanam
കവളപ്പാറ പ്രകൃതിദുരന്തത്തിലെ ഇരകളോട് സർക്കാർ സമീപനം മനുഷ്യരഹിതം കുമ്മനം രാജശേഖരൻ

നിലമ്പൂർ: കവളപ്പാറ പ്രകൃതിദുരന്തത്തിലെ ഇരകളോടുള്ള സർക്കാർ സമീപനം മനുഷ്യത്വരഹിതമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. കവളപ്പാറ, പാതാർ, ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ക്യാമ്പ് എന്നീ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിച്ചു . നാലുമാസം കഴിഞ്ഞിട്ടും 28 പട്ടികവർഗ്ഗ കുടുംബങ്ങളുടെ പുനരധിവാസം നടത്താത്തത് ദുഃഖകരമാണ്. പട്ടികവർഗ്ഗക്കാരുടെ കാര്യത്തിൽ കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ , യുവമോർച്ച സംസ്ഥാന ഭാരവാഹികളായ അജി തോമസ്, അഡ്വ. ആർ.എസ്. രാജീവ് , ബി.ജെ.പി സംസ്ഥാന സമിതി അംഗം. ടി.കെ അശോക് കുമാർ ,സുധീഷ് ഉപ്പട ,അശോക് കുമാർ ഭൂദാനം. കെ.സി. വേലായുധൻ, ശ്രീനാഥ് കോട്ടേപ്പാടം, ജിതിൻ ഉണിച്ചന്തം, രാമകൃഷ്ണൻ കരുളായി. എന്നിവർ സംഘത്തിലുണ്ടായിരുന്നു.