പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാര ജേതാക്കളെ ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ അനുമോദിച്ചു.
ശ്രമശക്തി പുരസ്‌കാര ജേതാവ് കുന്നനാത്ത് ഹുസൈൻ, ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷക പുരസ്‌കാരം നേടിയ റോണാ റെജി എന്നിവരെയാണ് അനുമോദിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.പി സുരേഷ് ' ജൈവകൃഷി രീതികളും അടുക്കളത്തോട്ട നിർമ്മാണവും' ' എന്ന വിഷയത്തിൽ പഠന ക്ലാസ്സെടുത്തു.
ചുറ്റുവട്ടം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് പി.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി.വിജയ ദാസൻ , പി.രജനി, എം.പി അനിൽകുമാർ, പി.ശശിധരൻ, പി.പ്രേമകുമാരി, ഡോ. ജീവകുമാർ, കെ.മുകുന്ദൻ, ഗിരീഷ്, യദു, ഇന്ദിര, കൃഷ്ണപ്രകാശ് എന്നിവർ
പങ്കെടുത്തു.